Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Houthi Attack

ഇ​സ്ര​യേ​ൽ സൈ​നി​ക താ​വ​ള​ത്തി​ന് നേ​രെ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം, എ​ണ്ണ വി​ല വീ​ണ്ടും ഉ​യ​ർ​ന്നേ​ക്കും

ടെ​ഹ്റാ​ൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം ക​ടു​പ്പി​ച്ചു കൊ​ണ്ട് ഇ​സ്ര​യേ​ൽ സൈ​നി​ക താ​വ​ള​ത്തി​ന് നേ​രെ യ​മ​നി​ലെ ഹൂ​തി വി​മ​ത​രു​ടെ മി​സൈ​ൽ ആ​ക്ര​മ​ണം. ത​ന്ത്ര​പ്ര​ധാ​ന​മാ​യ ബാ​ബ് അ​ൽ-​മ​ന്ദ​ബ് ക​ട​ലി​ടു​ക്ക് വ​ഴി ക​ട​ന്നു​പോ​കു​ന്ന ക​പ്പ​ലു​ക​ൾ​ക്കും ഇ​സ്ര​യേ​ലി​ന്‍റെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ​ക്കും നേ​രെ ന​ട​ന്ന ആ​ക്ര​മ​ണം ആ​ഗോ​ള എ​ണ്ണ വി​പ​ണി​യെ​യും വ്യാ​പാ​ര മേ​ഖ​ല​യെ​യും ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ബാ​ബ് അ​ൽ-​മ​ന്ദ​ബ് ക​ട​ലി​ടു​ക്കി​ലെ സു​ര​ക്ഷാ ഭീ​ഷ​ണി​ക​ൾ​ക്കി​ട​യി​ൽ ഇ​സ്ര​യേ​ൽ സൈ​നി​ക താ​വ​ളം ല​ക്ഷ്യ​മി​ട്ടാ​ണ് ഹൂ​തി​ക​ൾ ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും പ്ര​യോ​ഗി​ച്ച​ത്. മേ​ഖ​ല​യി​ലെ ഇ​സ്ര​യേ​ൽ സൈ​നി​ക സാ​ന്നി​ധ്യ​ത്തി​ന് നേ​രെ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്.

ആ​ഗോ​ള ക്രൂ​ഡ് ഓ​യി​ൽ നീ​ക്ക​ത്തി​ന്‍റെ പ്ര​ധാ​ന പാ​ത​യാ​യ ബാ​ബ് അ​ൽ-​മ​ന്ദ​ബ് ക​ട​ലി​ടു​ക്കി​ലു​ണ്ടാ​യ ആ​ക്ര​മ​ണം ച​ര​ക്ക് ക​പ്പ​ലു​ക​ളു​ടെ യാ​ത്ര​യെ ബാ​ധി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ച​ര​ക്ക് നീ​ക്ക​ത്തി​നു​ള്ള ഇ​ൻ​ഷു​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ക്കാ​നും വി​ത​ര​ണ ശൃം​ഖ​ല ത​ട​സ​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ന്ത്യ​യു​ടെ എ​ണ്ണ ഇ​റ​ക്കു​മ​തി​യു​ടെ വ​ലി​യൊ​രു ഭാ​ഗ​വും ഈ ​പാ​ത​ക​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. 

Latest News

Corehub Up